lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu vani jayaram - maanathe marikurumbe

Loading...

രാരീ രാരീ രാരീരം രാരോ
രാരീ രാരീ രാരീരം രാരോ

മാനത്തെ മാരികുറുമ്പേ
പെയ്യല്ലേ പെയ്യല്ലേ പൊന്നേ
മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരോ
വാവാവം പാടിയുറക്കാനിലില്ലെന്നമ്മയെൻ പൊന്നേ
ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ

മാമൂട്ടാൻ ഇങ്കും കൊണ്ടേ മാറു ചുരന്നെൻ്റെ ചെല്ലപുള്ളേ
നെഞ്ചോരം പാടിയുറക്കാൻ ഉള്ളം കരഞ്ഞേ ചെല്ലപുള്ളേ

കുഞ്ഞിക്കാൽ പിച്ച പിച്ച തത്തി തത്തി നീ നടന്നേ
ഇന്നെൻ്റെ കണ്ണു നനഞ്ഞേ ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ
കുഞ്ഞികൈ തപ്പോ തപ്പോ താളം കൊട്ടി നീ ചിരിച്ചേ
കണ്ടെൻ്റെ കാടും കാട്ടാറും കൂടെ ചിരിച്ചേ കന്നി പൊന്നേ
പുഞ്ചിരിക്കു കണ്ണേ അമ്മയുണ്ട് മേലേ
കണ്ണ് ചിമ്മും താരകമായ് ദൂരെ

മാനത്തെ മാരികുറുമ്പേ
പെയ്യല്ലേ പെയ്യല്ലേ പൊന്നേ
മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരോ
വാവാവം പാടിയുറക്കാനിലില്ലെന്നമ്മയെൻ പൊന്നേ
ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ

മാനത്ത് രാകി പാറി കണ്ണെറിയും ചെമ്പരുന്തേ
വീഴല്ലേ നിൻ്റെ നിഴൽ എൻ്റെ കുഞ്ഞു കുഞ്ഞാറ്റകൾ ഒറ്റക്കാണെ

മുത്തപ്പൻ മാരി തേവി ചാവിന്മേൽ തീണ്ടിച്ചതിച്ചേ
തായില്ലാ തങ്കക്കുടങ്ങളെ കാക്കണേ പോറ്റണെ മാരിയമ്മേ
പുഞ്ചിരിക്കു കണ്ണേ അമ്മയുണ്ട് മേലേ
കണ്ണുചിമ്മും താരകമായ് ദൂരേ… ഓ…

മാനത്തെ മാരികുറുമ്പേ
പെയ്യല്ലേ പെയ്യല്ലേ പൊന്നേ
മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരോ
വാവാവം പാടിയുറക്കാനിലില്ലെന്നമ്മയെൻ പൊന്നേ
ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ

മാമൂട്ടാൻ ഇങ്കും കൊണ്ടേ മാറു ചുരന്നെൻ്റെ ചെല്ലപുള്ളേ
നെഞ്ചോരം പാടിയുറക്കാൻ ഉള്ളം കരഞ്ഞേ ചെല്ലപുള്ളേ
രാരീ രാരീ രാരീരം രാരോ
രാരീ രാരീ രാരീരം രാരോ


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...