lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu shahabaz aman - kanaka mayilanchi (male version)

Loading...

കനക മൈലാഞ്ചി നിറയെ തേച്ചെന്റെ
വിരലു ചോപ്പിച്ചു ഞാൻ…
അരികിൽ നീ വന്നു കവരുമെന്നെന്റെ

കരളിലാശിച്ചു ഞാൻ…
കിളിമരച്ചോട്ടിലിരുവർ നാം പണ്ടു്
തളിരിളം പീലിയായ്…
അരുമയായ്ത്തീർത്തൊരരിയ മൺവീടു്
കരുതി ഞാനെത്ര നാൾ…

തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ
പിറകിൽ നിൽക്കുന്നതായ്…
കുതറുവാനൊട്ടും ഇടതരാതെന്റെ
മിഴികൾ പൊത്തുന്നതായ്…
കനവിലാശിച്ചു ഞാൻ…

ഏകയായ് പാതയിൽ നീ വരുംനേരം എന്തേ മങ്ങീ…
തൂവെയിൽ ദൂരെയാ താരണിക്കുന്നിൻ മേലേ മാഞ്ഞു…
കൂട്ടുകൂടി ഓത്തുപള്ളിയിലാർത്തുപോയൊരോമൽക്കാലം പോയി.

കനക മൈലാഞ്ചി നിറയെ തേച്ചെന്റെ
വിരലു ചോപ്പിച്ചു ഞാൻ…
അരികിൽ നീ വന്നു കവരുമെന്നെന്റെ
കരളിലാശിച്ചു ഞാൻ…

ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടും എന്തേ തേടി…
കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടി.

കിളിമരച്ചോട്ടിലിരുവർ നാം പണ്ടു്
തളിരിളം പീലിയായ്…
അരുമയായ് തീർത്തൊരരിയ മൺവീടു്
കരുതി ഞാനെത്ര നാൾ…
കരുതി ഞാനെത്ര നാൾ…


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...