lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu sage end - ഓള് (olu)

Loading...

കാത്തു നിന്നതും, കാത്ത് നിന്നതും
കല്ലെറിഞ്ഞതും, കണ്ണെറിഞ്ഞതും
ആളൊഴിഞ്ഞതും, മാനം തിന്നതും
ആരറിഞ്ഞുവോ

കാത്തു നിന്നതും, കാത്ത് നിന്നതും
കല്ലെറിഞ്ഞതും, കണ്ണെറിഞ്ഞതും
ആളൊഴിഞ്ഞതും, മാനം തിന്നതും
ആരറിഞ്ഞുവോ

കരയാതെ കരയുന്നോരെ
ഉള്ളെന്നും കണ്ണീരല്ലേ?
കാണാതെ കാണുന്നോരെ
ഉള്ള് പിടയണത്

പറയാതെ പറയുന്നോരെ
മറുവാക്കൊന്നോതുന്നില്ലേ?
മുനയാലെ നോവുന്നോരെ
ചങ്ക് പിണയണത്

ഓളാണെ നൊസ്സുള്ളോള്
മൊഞ്ച് കാട്ടുമൊരു വമ്പുള്ളോള്
അള്ളാന്റെ കാവലിനായി
പായൊരു കടലാക്കി

ഓളാണെ നഞ്ചുള്ളോള്
നെഞ്ച് പൊട്ടിയത് കാക്കുന്നോള്
അള്ളാനെ കാണും നേരം
പാതിര പകലാക്കി
ഓളായവളെ
ഇനിയുള്ള കാലം മതിയെ
മനസ്സാണ് മെല്ലെ പറയെ
പഴിയേറെ താങ്ങി തനിയെ

ഇതാ! വ്യഥയെ!
നിഴലാട്ടമാടി പതിയെ
ഇണയായി ചേർന്നതലിയെ
ഉടലായി മാറിയവനെ

അണയാതെ പേറുന്നോരെ
ഉള്ളെന്നും വെണ്ണീരല്ലേ?
അറിയാതെ ചൊല്ലുന്നോരെ
കണ്ണ് നനയണത്

എന്നാലും വേവുന്നോരെ
ഉള്ളിന്നും പൊള്ളുന്നില്ലേ?
മാറാപ്പും കോപ്പും കാപ്പും
മൂടുപടമഴിയ്

ഓളാണെ നൊസ്സുള്ളോള്
മൊഞ്ച് കാട്ടുമൊരു വമ്പുള്ളോള്
അള്ളാന്റെ കാവലിനായി
പായൊരു കടലാക്കി

ഓളാണെ നഞ്ചുള്ളോള്
നെഞ്ച് പൊട്ടിയത് കാക്കുന്നോള്
അള്ളാനെ കാണും നേരം
പാതിര പകലാക്കി
ഓളായവളെ
ഇനിയുള്ള കാലം മതിയെ
മനസ്സാണ് മെല്ലെ പറയെ
പഴിയേറെ താങ്ങി തനിയെ

ഓളാണെ നൊസ്സുള്ളോള്
നെഞ്ച് പൊട്ടിയത് കാക്കുന്നോള്
അള്ളാന്റെ കാവലിനായി
പായൊരു കടലാക്കി

ഓളായവളെ
ഇനിയുള്ള കാലം മതിയെ
മനസ്സാണ് മെല്ലെ പറയെ
പഴിയേറെ താങ്ങി തനിയെ

ഇതാ! വ്യഥ!
നിഴലാട്ടമാടി പതിയെ
ഇണയായി ചേർന്നതലിയെ
ഉടലായി മാറിയവനെ


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...