lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu rakz radiant - daivathinu nanni (grateful to god)

Loading...

[verse 1]
yeah
ജീവിതം എന്നത് ഞാൻ കണ്ടും കേട്ടും പഠിച്ചു
സാഹചര്യങ്ങൾ എന്നെ താറുമാറിട്ടടിച്ചു
കൊണ്ടു, ആവശ്യത്തിലേറനുഭവിച്ചു
കൂടെ നിന്നോർ പോലും പലവഴിക്കെന്നെ ചതിച്ചു
കേൾക്കാൻ എന്തൊരു രസമാണീ ഗാനം
മറ്റൊരുവന്റെ നോവുകൾ നിനക്കൊക്കെ ഹാസ്യം
ഈ വരികൾക്ക് സാദൃശ്യം മരവിക്കും ശൈത്യം
ഈ സംസ്ക്കാരമിവിടെ പ്രചരിപ്പിക്കേണ്ടതെൻ ദൗത്യം

[hook 1]
ഈ ജീവിതം തന്നതിന് ദൈവത്തിനു നന്ദി
ഉണർന്നെഴുന്നേറ്റു, ദൈവത്തിനു നന്ദി
ശ്വാസമുണ്ട്, ദൈവത്തിനു നന്ദി
പുതിയൊരു ദിനമിത്, ദൈവത്തിനു നന്ദി
ജീവിതം തന്നതിന് ദൈവത്തിനു നന്ദി
ഉണർന്നെഴുന്നേറ്റു, ദൈവത്തിനു നന്ദി
ശ്വാസമുണ്ട്, ദൈവത്തിനു നന്ദി
പുതിയൊരു ദിനമിത്, ദൈവത്തിനു നന്ദി

[verse 2]
എന്റെ പപ്പ പോയേപ്പിന്നെ ജീവിതം തകിടം മറിഞ്ഞു
ഞങ്ങളെ പോറ്റാൻ അമ്മ തൊഴിൽ തേടിയലഞ്ഞു
അതിനുമിതിനും ഞാൻ വാശി പിടിച്ചു കരഞ്ഞു
ഒന്നിനും കുറവില്ലാതെ സൗഭാഗ്യം തന്നു
ഒരു വിഷമവുമറിയിക്കാതെയെന്നെ അമ്മ വളർത്തി
വിധിയുടെ പലക കാലം തന്നെ മലർത്തി
പച്ചയായ ജീവിത സത്യങ്ങളെന്നെ തളർത്തി
സംഗീതവും ജ്ഞാനവും ഒരുമിച്ചു കലർത്തി
മാന്യന്റെ, തലയിൽ വച്ച് കൊടുക്കുന്നു കുറ്റം
സാധുവിന്റെ ദുഃഖം, അപരാധിയുടെ ലോകം
തൊലി വെളുപ്പിനോടതിമോഹം
കുട്ടികൾക്ക് ദ്രോഹം
എങ്ങുമെങ്ങും കോപം
പടരട്ടെ രോഷം

[hook 2]
ദൈവത്തിനു നന്ദി
ഉണർന്നെഴുന്നേറ്റു, ദൈവത്തിനു നന്ദി
ശ്വാസമുണ്ട്, ദൈവത്തിനു നന്ദി
പുതിയൊരു ദിനമിത്, ദൈവത്തിനു നന്ദി
ജീവിതം തന്നതിന് ദൈവത്തിനു നന്ദി
ഉണർന്നെഴുന്നേറ്റു, ദൈവത്തിനു നന്ദി
ശ്വാസമുണ്ട്, ദൈവത്തിനു നന്ദി
പുതിയൊരു ദിനമിത്, ദൈവത്തിനു നന്ദി

[post hook]
പഴയൊരു ചൊല്ലിത്, ജീവിതമെന്ത് ഭംഗി
മരണം പതിയിരിക്കും, പാത്തു പതുങ്ങി
കാഴ്ചകൾക്കെല്ലാം തെളിമ മങ്ങി
ഞാൻ അന്നുമിന്നും എന്നും കഞ്ഞി

[verse 3]
പെൺവിഷയം ശോകം
അഭിപ്രായം മോശം
തേപ്പൊരു രോഗം
മരംചാടി പോകും
ഒരു കോണിൽ സദാചാരം
മറ്റിടത്ത് സംശയം
പെണ്ണുകാണൽ, നിശ്ചയം
ഇതിലെന്തതിശയം
സുന്ദരമായൊരാചാരം
ചിലർക്കോ സ്ഥിരമാണ് വ്യഭിചാരം
പട്ടിണി സുലഭം
അന്യായം മൂലഘടകം
പ്രേമനൈരാശ്യം
തൂ, അനാവശ്യം
മാനുഷിക പരിഗണന
തീർപ്പവഗണന
നന്മക്ക് വംശനാശം
നല്ലവനു മാനനഷ്ടം
കൊള്ളയും കൊലയും
വൻ നാശനഷ്ടം
നാലുപാടും വിദ്വേഷം
“അതിയായ സന്തോഷം”

[outro]
ജീവിതം ഇങ്ങനെ ഒക്കെ ആണെങ്കിലും, ആഗ്രഹിച്ചതൊക്കെ സമയത്തിന് വന്നു ചേരും, സമാധാനപ്പെടുക…


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...