
lirik lagu pradeep irinjalakkuda – kottaram muttathe pookkal
കൊട്ടാരമുറ്റത്തെ പൂക്കൾ അടർന്നു
മാനത്തെ മാരിവില്ലെങ്ങോ മറഞ്ഞു
തന്നന്നം പാടുന്ന കാറ്റും കരഞ്ഞു
കട്ടിൽ മറയുന്ന രാമനെ കണ്ടു
കൊട്ടാരമുറ്റത്തെ പൂക്കൾ അടർന്നു
മാനത്തെ മാരിവില്ലെങ്ങോ മറഞ്ഞു
തന്നന്നം പാടുന്ന കാറ്റും കരഞ്ഞു
കട്ടിൽ മറയുന്ന രാമനെ കണ്ടു
കൺകുളിരല്ലേ വാത്സല്യമല്ലേ
എന്നിൽ വരില്ലേ ശ്രീരാമാ
നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ട്
ശപിച്ചിടൊല്ലേ ശ്രീരാമാ
കൺകുളിരല്ലേ വാത്സല്യമല്ലേ
എന്നിൽ വരില്ലേ ശ്രീരാമാ
നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ട്
ശപിച്ചിടൊല്ലേ ശ്രീരാമാ
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാല കാലം വരെയും
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാല കാലം വരെയും
കൺകുളിരല്ലേ വാത്സല്യമല്ലേ
എന്നിൽ വരില്ലേ ശ്രീരാമാ
നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ട്
ശപിച്ചിടൊല്ലേ ശ്രീരാമാ
ദശരഥ രാജൻ മരിച്ചു നാലു
നാളങ്ങു കഴിഞ്ഞു നീ വന്നു
ശ്രീ ഭരതൻ ഒന്ന് ചിന്തിച്ചു
അമ്മയോടായ് പറഞ്ഞങ്ങു നൊന്ത്
ജ്യേഷ്ഠനെ കാണുക വേണം ശുഭദിനത്തിൽ
ജ്യേഷ്ഠനെ കണ്ടു വന്ദിക്കണം
സങ്കടം ചൊല്ലീടേണം
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാല കാലം വരെയും
മോക്ഷമതേകണം നിന്നിലായ് ദേവ ദേവാ
ഭരതനെ അങ്ങ് വെറുക്കല്ലേ
ഓർക്കുവാൻ കൂടി വയ്യ
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാല കാലം വരെയും
കൺകുളിരല്ലേ വാത്സല്യമല്ലേ
എന്നിൽ വരില്ലേ ശ്രീരാമാ
നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ട്
ശപിച്ചിടൊല്ലേ ശ്രീരാമാ
ഗുരുവാം വസിഷ്ഠനുമൊത്ത് കൗസല്യ
‘അമ്മ സുമിത്രയും ചേർന്ന്
പൗരാവലി പിന്നിൽ നടന്ന് മുന്നിൽ
ഭാരത ശത്രുഘ്നൻ ചേർന്ന്
ആശ്രമ മുറ്റത്തു ചെന്നങ്ങു കണ്ടു കൊണ്ട്
രാമൻ ഓടിയടുത്തു അശ്രു പൊഴിച്ചുകൊണ്ട്
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാല കാലം വരെയും
ആശ്ലേഷിച്ചു മുത്തം
കൊടുത്തങ്ങു തൽക്ഷണത്തിൽ
രാജാനം താതന് നമ്മളിൽ സൗഖ്യമാണോ കുമാരാ
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാല കാലം വരെയും
കൺകുളിരല്ലേ വാത്സല്യമല്ലേ
എന്നിൽ വരില്ലേ ശ്രീരാമാ
നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ട്
ശപിച്ചിടൊല്ലേ ശ്രീരാമാ
ഭരതൻ പറയുന്നത് കേട്ട് ചുണ്ടു
വിറച്ചങ്ങ് ചൊല്ലുന്ന കേട്ട്
ആകാംഷ ഏറെയുണ്ട് രാമനിൽ
ശങ്ക വളരുന്നത് കേട്ട്
കേൾക്കണം ജ്യേഷ്ഠനെ നമ്മളിൽ താതനെന്നോ
നമ്മളെ വേർപെട്ട് അച്ഛനും
സ്വർഗ്ഗത്തിൽ പോയതെന്നോ
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാല കാലം വരെയും
മരണം അച്ഛനെ കൊണ്ടങ്ങു പോയിടുമ്പോൾ
രാമ രാമ എൻ പുത്രനെന്നു
വിളിച്ചു കരഞ്ഞുവല്ലൊ
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാല കാലം വരെയും
കൺകുളിരല്ലേ വാത്സല്യമല്ലേ
എന്നിൽ വരില്ലേ ശ്രീരാമാ
നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ട്
ശപിച്ചിടൊല്ലേ ശ്രീരാമാ
ദുഖത്തിൻ വർത്തയറിഞ് രാമൻ
കരഞ്ഞു മറിഞ്ഞങ്ങു വീണു
എൻ താതനെ തഞ്ചത്തിൽ കാണ്മാൻ
എന്നിലായ് ഭാഗ്യവും വന്നില്ലയല്ലോ
രാമ രാമ എന്ന് വിളിച്ചെന്റെ ചാരെയെത്താൻ
ജീവനോടെ ഭൂമിയിൽ ഇല്ലല്ലോ
പൊന്നെ ചതിച്ചുവല്ലോ
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാല കാലം വരെയും
എന്തിനങ്ങ് രാമനെ കൊഞ്ചിച്ചു കൂടെ നിന്നു
എന്തിനെന്നെ കാട്ടിലയച്ചങ്ങു
ശൂന്യതയിൽ മറഞ്ഞു
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാല കാലം വരെയും
കൺകുളിരല്ലേ വാത്സല്യമല്ലേ
എന്നിൽ വരില്ലേ ശ്രീരാമാ
നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ട്
ശപിച്ചിടൊല്ലേ ശ്രീരാമാ
പാദുകം ഭരതനതേകി കണ്ണീരു
തൂകി മെതിയടി വാങ്ങി
പാദുകം തലയിലങ്ങേറ്റി രാമ
ശ്രീമാരനെ പാടിപ്പുകഴ്ത്തി
പാദുകത്തിൽ ഭാരമങ്ങേറ്റി കരഞ്ഞുകൊണ്ട്
ജ്യേഷ്ഠനെ ചെന്ന് പ്രദക്ഷിണം
വക്കുന്നു പൊന്നനുജൻ
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാല കാലം വരെയും
ജ്യേഷ്ഠനില്ലാത്തൊരയോധ്യയിൽ ഞങ്ങളില്ല
എന്ന് ചൊല്ലും രക്തബന്ധങ്ങളി
ഭൂമിയിൽ വേറെയുണ്ടോ
പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ
സംഗമേശ കാക്കണം ഞങ്ങളെ കാല കാലം വരെയും
കൊട്ടാരമുറ്റത്തെ പൂക്കൾ അടർന്നു
മാനത്തെ മാരിവില്ലെങ്ങോ മറഞ്ഞു
തന്നന്നം പാടുന്ന കാറ്റും കരഞ്ഞു
കട്ടിൽ മറയുന്ന രാമനെ കണ്ടു
കൊട്ടാരമുറ്റത്തെ പൂക്കൾ അടർന്നു
മാനത്തെ മാരിവില്ലെങ്ങോ മറഞ്ഞു
തന്നന്നം പാടുന്ന കാറ്റും കരഞ്ഞു
കട്ടിൽ മറയുന്ന രാമനെ കണ്ടു
കൺകുളിരല്ലേ വാത്സല്യമല്ലേ
എന്നിൽ വരില്ലേ ശ്രീരാമാ
നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ട്
ശപിച്ചിടൊല്ലേ ശ്രീരാമാ
കൺകുളിരല്ലേ വാത്സല്യമല്ലേ
എന്നിൽ വരില്ലേ ശ്രീരാമാ
നെഞ്ചിനുള്ളിൽ നീയിരിപ്പുണ്ട്
ശപിച്ചിടൊല്ലേ ശ്രീരാമാ