lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu karthik - oru nokku

Loading...

ഒരു നോക്ക് കാണുവാൻ കാത്തിരുന്നവൾ
മിഴിയകന്ന് പോയോ
ഒരു കാറ്റ് പോലെയെൻ കൂടെ വന്നവൾ

വഴി മറന്ന് പോയോ
ഒരു കഥയായ് അവളകലും
അവളുടെ തേൻ ചിന്തുകൾ നോവുകളായ് പടരും
അലയുമൊരു കാറ്റിൻ ഇതളുകളായ്
വിടപറയാൻ ഇന്നെന്തേയീ വഴിയിൽ
വഴി മറയുമേതോ നിഴലിൻ വിരലുകളാൽ
അരികിലൊരോമൽ തിരിയണയും
നിമിഷമിതോ
പറയാതെയെന്തിനും കൂടെ നിന്നവൾ
മൊഴി മറന്ന് പോയോ
ഇടനെഞ്ചിലായിരം കനവെറിഞ്ഞവൾ
കഥ മറന്ന് പോയോ

തരി വളകൾ അവളണിയും
അവളുടെ കാൽപ്പാടുമായി ഈ വഴികൾ മറയും
അലിയുമൊരു പാട്ടിൻ മധുകണമായ്
ചെറുകിളികൾ ഇനി മെല്ലെ ചിറകുണരും
അരികിലൊരു കാറ്റിൻ ചിറകുകളാൽ
പ്രിയമെഴുമോമൽ കുളിരണിയും
പുലരികളിൽ

പൂവഴികൾ തേടണം പുതിയ നറുതിങ്കളായ്
വീണ്ടുമനുരാഗമാം ചില്ലമേൽ
ഈണമൊഴുകീടണം ഈ നനയുമോർമ്മയിൽ
ഈറനണിയാതെ നാം മേവണം
നനയണമീ ചാറ്റു മഴയിൽ
നിനവുകൾ ഒന്നായി വിടരാൻ
പ്രിയമെഴുമോമൽ കുളിരണിയും
പുലരികളിൽ

അലിയുമൊരു പാട്ടിൻ മധുകണമായ്
ചെറുകിളികൾ ഇനി മെല്ലെ ചിറകുണരും
അരികിലൊരു കാറ്റിൻ ചിറകുകളാൽ
പ്രിയമെഴുമോമൽ കുളിരണിയും
പുലരികളിൽ

അലിയുമൊരു പാട്ടിൻ മധുകണമായ്
ചെറുകിളികൾ ഇനി മെല്ലെ ചിറകുണരും
അരികിലൊരു കാറ്റിൻ ചിറകുകളാൽ
പ്രിയമെഴുമോമൽ കുളിരണിയും
പുലരികളിൽ


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...