lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu k. s. chithra - swapnangal than

Loading...

സ്വപ്നങ്ങൾതൻ തെയ്യം
നൃത്തം ചെയ്യും തീരം
സ്വർഗ്ഗം തിരയും പാട്ടിൽ

ദുഃഖം നുരയും തീരം
തുടങ്ങീയുത്സവം
തുടരും മത്സരങ്ങൾ(2)
(സ്വപ്നങ്ങൾ.)

എവിടുന്നോ വന്നെത്തുമതിഥി
പിരിയുമ്പോൾ വരും വേറൊരതിഥി
ആനന്ദമവർ ചൂടും പുറമേ
അല തല്ലും ഗതകാലമകമേ
വിൽക്കുന്നു വാങ്ങുന്നൂ വ്യാമോഹം
സത്രത്തിൽ വെടിയുന്നു ചിലർ ഭാണ്ഡം
ഈ തീരഭൂവിൽ അലയുമീ കാറ്റിൽ
എന്നും ചിത്തം തേടുന്നു രാഗം
(സ്വപ്നങ്ങൾ.)

പതയുന്നു പടരുന്നു ലഹരി
കൊഴിയുന്നു മനസ്സിൻ തേൻമലരി
മണലിൽ കൈവിരൽ തീർക്കും ചിത്രം
മറക്കില്ല നാമെന്ന വാക്യം
അടങ്ങാത്ത കടൽ യക്ഷിയലറുന്നു
അടങ്ങുന്ന കര വീണ്ടുമലിയുന്നു
ഈ വർണ്ണഭൂവിൽ ഉയരുമീ പാട്ടിൽ
എന്നും നീതി തൻ മൃത്യുഗന്ധം
(സ്വപ്നങ്ങൾ.)


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...