lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu k. j. yesudas - kaadaniyum

Loading...

ഹേയ്
കാടണിയും കാൽച്ചിലമ്പേ കാനനമൈനേ
കാട്ടുഞാവൽക്കാ പഴുത്തേ നീ വരുകില്ലേ

കനവു നിറച്ചേ ഞാനെൻ ചിറകു നനച്ചേ
കളിയിലൊളിച്ചേ ഞാനീ കാടാകേ

ഹേ ഹേ ഹേ ഹേയ്
കാടണിയും കാൽച്ചിലമ്പേ കാനനമൈനേ
കാട്ടുഞാവൽക്കാ പഴുത്തേ നീ വരുകില്ലേ

ങുഹൂം
മാനം മുട്ടും മാമരക്കാടും
ആരും കാണാ താഴ്വരത്തോടും
കുന്നിമണിയെന്നതു പോലെ
ഞാനമ്മാനമാടിടാം പെണ്ണേ

കുന്നിറങ്ങും ചെമ്മുകിൽചോപ്പും
അന്തിക്കെത്തും മഞ്ഞും തണുപ്പും
ഓമനകൾ കുടിലിലിവിടെ കിളിയേ
കാന്താരിച്ചുവപ്പല്ലേ, കാട്ടാറിൻ ചിരിയല്ലേ
മുന്നിലെത്തി പങ്ങിപ്പതുങ്ങുമ്പോൾ പൊന്മാനാവണ് നീ
പിറകിയലഞ്ഞേ ഞാൻ നിൻ ചിരിയിലലിഞ്ഞേ
ഉടലിതുണർന്നേ പീലിക്കാമ്പായീ

ഹേ ഹേയ് ഹേ ഹേയ്
കാടണിയും കാൽച്ചിലമ്പേ കാനനമൈനേ
കാട്ടുഞാവൽക്കാ പഴുത്തേ നീ വരുകില്ലേ

ഹേയ്
കാറണിയുമാടിക്കറുപ്പിൽ
ആടുകേറാ മാമലമേട്ടിൽ
തേനെടുത്ത് കരളിന്നിലയിൽ
തന്നതല്ലേ നീയെൻ പൊന്നേ

മാരിയമ്മൻ കോവിലിലിന്നേ
വേലക്കാലം വന്നു കഴിഞ്ഞേ
ചാന്തും പൊട്ടും വളയും വേണ്ടേടീ കിളിയേ
തെമ്മാടിപ്പുലി പോലേ എങ്ങോട്ട് പായണ് കാറ്റേ
മുന്നിലെത്തും ചിങ്കാരിപ്പെണ്ണിനെ കണ്ടാൽ മിണ്ടല്ലേ
മനസ്സു നിറഞ്ഞേ പുഴയിൽ അലകളുലഞ്ഞേ
മഴയിലലിഞ്ഞേ നീ രാവാകേ

ഹേ ഹേയ് ഹേ ഹേയ്
കാടണിയും കാൽച്ചിലമ്പേ കാനനമൈനേ
കാട്ടുഞാവൽക്കാ പഴുത്തേ നീ വരുകില്ലേ
കനവു നിറച്ചേ ഞാനെൻ ചിറകു നനച്ചേ
കളിയിലൊളിച്ചേ ഞാനീ കാടാകേ

ങൂഹൂം ങൂഹൂം ങൂഹൂം
ങൂഹൂം ങൂഹൂം ങൂഹൂം ങൂഹൂം ങൂഹൂം ങൂഹൂഹൂം
ങൂഹൂം ങൂഹൂം ങൂഹൂം ങൂഹൂം ങൂഹൂം ങൂഹൂഹൂം


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...