lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu efy music - enthaa

Loading...

[intro]
ചൊല്ല് ചൊല്ല് ചൊല്ലെടി ചൊല്ലി തൊലക്കെടി ചേലുള്ള ചേലത്തെ പെണ്ണേ
മുണ്ടി മുണ്ടി മുണ്ടെറ്റം കീറല്ലേ മുന്നിത്തെ പല്ലുന്തി പോയൊരു ചെക്കനെ
വണ്ണം വെച്ച വമ്പൻ്റെ മോളെന്ന് അച്ഛൻ്റെ വാദം പിടിച്ചപ്പോ പോയില്ലേ
മക്കളെന്നും ഒക്കത്ത് പീടീന്ന് വെള്ളുള്ളി ചെമ്പുള്ളി വാങ്ങാന് പോയില്ലേ

[chorus]
ഈ നാക്കിന്റെ നീളത്തിൽ വാക്കിന്‍റെ പോക്കിതെന്താ
ഞാൻ ചൊല്ലി തരുന്നെൻ്റെ ജീവിതം തോറ്റതെന്താ
മടുപ്പെന്നെ തുപ്പെന്നെ അൻ്റെയൊക്കെ നോട്ടമെന്താ
ഞാൻ തോറ്റ് തോറ്റ് തൊപ്പിയിട്ടിപ്പോ നിപ്പ്

ഞാനിന്നില്ല വീട്ടിക്ക് പട്ടിണിയാണേലും പാട്ടിനിരിക്ക്ണ്ട്
അറിഞ്ഞിട്ട പേരെൻ്റ വേറെനിക്കെന്ത്ണ്ട്
ഇന്നെക്കൊണ്ട് പറ്റ്ണ ചെയ്യുണ്ട് മെയ്യുണ്ട്
നശിച്ചങ്ങ് പോണോന്ന് പേടിക്കെ കൂടുണ്ട്

[verse 1]
സ്വന്തമായി പാട്ടൊന്നുമില്ലാത്ത കാലത്ത് ആരാൻ്റെ പാട്ടൊക്കെ പാടി
കേട്ടപ്പോ ചിരിച്ചവരൊക്കെ ഇന്നിപ്പോ സാലറിക്കായങ്ങ് പാഞ്ഞേ
ആരാൻ്റെ പാട്ടിൻ്റെ തോളത്തിൻ മേലെന്ന് താഴോട്ട് വീണപ്പോ മാറി
ജീവിതമെന്നെ വെറുപ്പിച്ച് മടുത്തപ്പോ എല്ലാം ഞാൻ വിട്ടങ്ങ് പാറി
ലക്ഷ്യമില്ലാത്തൊരു ജീവിതം മുന്നിട്ട് നിന്നെൻ്റെ പിന്നീന്ന് കുത്തി
വേദന കൂട്ടി ഇരുന്നിട്ട് കാത്തിരിപ്പാണെന്നെ തൊട്ട് തലോടി
കണ്ടവരൊക്കെയും ചൊല്ലണ് ചെക്കൻ്റെ കാര്യം കയ്യിന്നൊക്കെ പോയി
ചൊല്ലേണ്ട ജീവിത ശൈലി പിഴച്ചങ്ങ് പോയതാ കൂടണ്ട മാറി(ന്നോ)
വിധിച്ചെന്നെ കൊന്നെ(ന്നോ)
തെളച്ച് ഒഴിച്ചെ(ന്നോ)
ഈ പാടത്ത് കുത്തി കയറ്റി ചുരുട്ടി വലിച്ച് പുകച്ചെ(ന്നോ)
ബന്ധങ്ങൾ ചതിച്ചെ(ന്നോ)
വീടൊക്കെ നശിച്ചെ(ന്നോ)
കത്തി പിടിച്ചില്ലേ നീ വേദനിപ്പിച്ചെൻ്റെ നെഞ്ചത്ത് കേറീട്ടെന്താ

[chorus]
ഈ നാക്കിന്റെ നീളത്തിൽ വാക്കിന്‍റെ പോക്കിതെന്താ
ഞാൻ ചൊല്ലി തരുന്നെൻ്റെ ജീവിതം തോറ്റതെന്താ
മടുപ്പെന്നെ തുപ്പെന്നെ അൻ്റെയൊക്കെ നോട്ടമെന്താ
ഞാൻ തോറ്റ് തോറ്റ് തൊപ്പിയിട്ടിപ്പോ നിപ്പ്

ഞാനിന്നില്ല വീട്ടിക്ക് പട്ടിണിയാണേലും പാട്ടിനിരിക്ക്ണ്ട്
അറിഞ്ഞിട്ട പേരെൻ്റ വേറെനിക്കെന്ത്ണ്ട്
ഇന്നെക്കൊണ്ട് പറ്റ്ണ ചെയ്യുണ്ട് മെയ്യുണ്ട്
നശിച്ചങ്ങ് പോണോന്ന് പേടിക്കെ കൂടുണ്ട്

[verse 2]
റാപ്പൊക്കെ മുന്നത്തെ കാലത്ത് കേട്ടപ്പോ കോമഡി പാട്ടായി തോന്നി
പുച്ഛിച്ചു വിട്ടു hip~hop~ne ഞാനതറിഞ്ഞില്ല ഇന്നെൻ്റെ ചോരയിൽ നീറി
ആരാണ് നീയെന്ന ബോധം എൻ ഉള്ളിലിടം പിടിപ്പിച്ചപ്പോ കാഴ്ചകൾ മാറി
നിൻ്റെ സമൂഹം നീ തന്നെയാണെന്നൊരു ബോധമെൻ ഉള്ളിലെ പേമാരി കൂടി
വരുന്നത് കൂറ്റൻ പണത്തിന് മുത്തം കൊടുക്കാനായി വന്നോരു സ്നേഹിച്ചെന്നെ ഊറ്റി
ചതിക്കുള്ളിൽ ഗന്ധം മണത്താലും കിട്ടും അറിയാത്ത പോലെ നിനക്കായ് മാറി
ഒരിക്കൽ നിനക്കും എനിക്കും മരിപ്പിൻ്റെ ഘട്ടത്തിൽ വട്ടത്തിൽ മണ്ണൊക്കെ മൂടും
എന്നെ ഞാൻ വെറുത്ത് നല്ലത് മടുത്ത് കണ്ണെത്തും ദൂരത്ത് വെട്ടിച്ചങ്ങ് ചാടി
ഒളിച്ചോടി ഓടി ഒടിച്ചിട്ട വേലി മനചോട്ടിൽ നോക്കി കറുപ്പിൻ്റെ ചേറിൽ
വഴി തോനെ താണ്ടി
വഴി തെറ്റി തെണ്ടി
തനിച്ചിന്ന് തേങ്ങി
എഴുത്തങ്ങ് നീങ്ങി

അഞ്ചു നേരം നിസ്കാരം വേണം ഈ ഭക്തി
ഉള്ളൊക്കെ നശിച്ച് കഷ്ടിച്ചങ്ങ് കത്തി
മനം പാളി പാളി
തൊള്ള പാടി പാടി
കനൽ ചാരം വാനോളം മനസ്സൊക്കെ മാറിയിരുന്നാ

[chorus]
ഈ നാക്കിന്റെ നീളത്തിൽ വാക്കിന്‍റെ പോക്കിതെന്താ
ഞാൻ ചൊല്ലി തരുന്നെൻ്റെ ജീവിതം തോറ്റതെന്താ
മടുപ്പെന്നെ തുപ്പെന്നെ അൻ്റെയൊക്കെ നോട്ടമെന്താ
ഞാൻ തോറ്റ് തോറ്റ് തൊപ്പിയിട്ടിപ്പോ നിപ്പ്

ഞാനിന്നില്ല വീട്ടിക്ക് പട്ടിണിയാണേലും പാട്ടിനിരിക്ക്ണ്ട്
അറിഞ്ഞിട്ട പേരെൻ്റ വേറെനിക്കെന്ത്ണ്ട്
ഇന്നെക്കൊണ്ട് പറ്റ്ണ ചെയ്യുണ്ട് മെയ്യുണ്ട്
നശിച്ചങ്ങ് പോണോന്ന് പേടിക്കെ കൂടുണ്ട്

[verse 3]
മാന്യൻ്റെ മാന്യത കണ്ടപ്പോ ചാഞ്ഞവർ മാന്യനിൽ കണ്ടത്
മോറിൻ്റെ മാന്യത, ഡ്രസ്സിൻ്റെ മാന്യത
തൊള്ളൻ്റെ മാന്യത, ചീകിയ മുടിക്കും കണ്ടത് മാന്യത
കയ്യിലെ കായിക്കും കണ്ടത് മാന്യത മാന്യനും മാന്യൻ്റെ പിള്ളേരും
കട്ടിട്ടും വെട്ടിട്ടും കൊന്നിട്ടും തിന്നാലും മാന്യത
മൈരൻ്റെ മാന്യത, മൈരൻ്റെ മാന്യത

വെള്ളേം വെള്ളേം ഇട്ട കാക്ക
കാക്കതൊള്ളായിരം വാക്കാ
അണ്ണാക്കിൽ വന്നത് ആയിരകണക്കിൻ കുറ്റം പറഞ്ഞിട്ട നാക്കാ
ഓൻകാണെ കഴപ്പാ

നേരിട്ട് കണ്ടത് ഞാനാ
കണ്ടത് കണ്ടപ്പോ കൊള്ളണ തിക്കാ
നക്കാപിച്ച കണ്ടു നിക്കാനോ
ഓൻ്റൊക്കെ തന്തക്കുണ്ടായതല്ലല്ലോ ഞാൻ എന്താച്ച കാട്ടിജ്ജ് കാക്കാ

ആയുധമേകണം കയ്യിലിണ്ടാവണം
രക്ഷിക്ക് ശിക്ഷ നിവേദനം വന്നതും
കൊണ്ടതുമെല്ലാം നിബന്ധനം ബന്ധനെ കൊണ്ടെൻ്റെ ചോരക്ക് ചുറ്റണം
മുറ്റത്തൊരുത്തനും വീഴാതിരിക്കണം
വീണോൻ്റെ കയ്യും പിടിച്ചെന്നെ പൊക്കണം
ഞാനൊക്കെ വീണിട്ടും നിന്നില്ല
പൊക്കാനും വന്നില്ല
ഒറ്റക്ക് നിന്നെന്നെ പേറണം ഇതെന്താ

[chorus]
ഈ നാക്കിന്റെ നീളത്തിൽ വാക്കിന്‍റെ പോക്കിതെന്താ
ഞാൻ ചൊല്ലി തരുന്നെൻ്റെ ജീവിതം തോറ്റതെന്താ
മടുപ്പെന്നെ തുപ്പെന്നെ അൻ്റെയൊക്കെ നോട്ടമെന്താ
ഞാൻ തോറ്റ് തോറ്റ് തൊപ്പിയിട്ടിപ്പോ നിപ്പ്

(ഉമ്മാ!)
ഞാനിന്നില്ല വീട്ടിക്ക് പട്ടിണിയാണേലും പാട്ടിനിരിക്ക്ണ്ട്
അറിഞ്ഞിട്ട പേരെൻ്റ വേറെനിക്കെന്ത്ണ്ട്
ഇന്നെക്കൊണ്ട് പറ്റ്ണ ചെയ്യുണ്ട് മെയ്യുണ്ട്
നശിച്ചങ്ങ് പോണോന്ന് പേടിക്കെ കൂടുണ്ട്

[outro]
ചൊല്ല് ചൊല്ല് ചൊല്ലെടി ചൊല്ലി തൊലക്കെടി ചേലുള്ള ചേലത്തെ പെണ്ണേ
മുണ്ടി മുണ്ടി മുണ്ടെറ്റം കീറല്ലേ മുന്നിത്തെ പല്ലുന്തി പോയൊരു ചെക്കനെ
വണ്ണം വെച്ച വമ്പൻ്റെ മോളെന്ന് അച്ഛൻ്റെ വാദം പിടിച്ചപ്പോ പോയില്ലേ
മക്കളെന്നും ഒക്കത്ത് പീടീന്ന് വെള്ളുള്ളി ചെമ്പുള്ളി വാങ്ങാന് പോയില്ലേ

Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...