lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu efy music - chodyam

Loading...

ചോദ്യം
എന്താണ് മരണം?
വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്കുള്ള യാത്രയാണോ?
അതോ ഇതൊക്കെ നമ്മുടെ വെറും തോന്നലാണോ?
അതോ യഥാർത്ഥ ജീവിതം ഇനിയാണോ?
ചോദ്യങ്ങളുടെ ഒരു യാത്ര

ചോദിക്കാൻ ഇല്ലൊരു ഇടം
ഉത്തരമത് തേടിയ പാതകളെവിടെ ചെന്നിടും
ഞാനും ഒരു യാത്രികനായിടും
കണ്ണിൽ കാണുന്നില്ലിവിടൊരു വഴിയും
മരണം വരവേറ്റൊരു ദിനവും
ഇനി കാണാൻ കഴിയുമോ കനവും
മരണം അതിനാണേൽ എന്തിനീ ജീവിതം
മുറിവേറ്റാൽ എന്തിനീ വേദന
ഉത്തരമത് തേടിയ യാത്രയും
അത് എവിടെ ചെന്ന് നിലച്ചിടും
തിരയടിക്കും കടലിൻ ആഴവും
അതിലേറെ ആണെൻ ചോദ്യവും
മാനവരെല്ലാവരും ഒന്നാണെന്നൊരു തോന്നലും
പിന്നെ എന്തിനു വേണ്ടി ഈ നിറവും മതവും
എൻ മേനിയും ആരോ തന്നൊരു വാഹനം
അത് മണ്ണിനു നൽകി ഞാനെവിടെ പോയിടും
ഞാനെവിടെ പോയിടും

പ്രണയിക്കാതെ പ്രതികാരങ്ങൾ
മനുഷ്യത്വമില്ലാതെ ശരീരങ്ങൾ
അറിവില്ലാത്ത ചിന്തകൾ
നാമെല്ലാമേ ചീഞ്ഞ നാറുന്ന ജഡം മാത്രം
പിന്നെ എന്തിനു തന്നതീ അഹങ്കാരം
എന്തിനീ നന്മയും തിന്മയും
അതിലാണോ നിന്‍റെ പരീക്ഷണം
ഇനിയുണ്ടോ എനിക്കൊരു ജീവിതം
അതിനാണോ സ്വർഗ്ഗവും നരകവും
മരണം അതിൽ ഞാനിനി മറയും
എൻ കൂടെ ഇനില്ലൊരു നിഴലും
സമസ്യകൾ അങ്ങനെ പോയിടും
ഈ ചോദ്യങ്ങളോടെ നിന്നിലേക്കാണോ ഈ യാത്ര

ഉത്തരം തേടി ചോദ്യങ്ങളുടെ ഇല്ലായ്മകളിലേക്ക്


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...