
lirik lagu deepak dev & job kurian - kaavalaai chekavar
[verse 1]
കാവലായി ചേകവരുണ്ടോ?
ആശയായി നാളമൊന്നുണ്ടോ?
കാടും ഈ കരയും കാക്കും
വീരനേതോ?
ചെഞ്ചിറയിൽ നൊന്തുപിടക്കും
വൻപുഴയിൻ വീറും നോവും
ആറ്റുവാൻ രാവിൽ ഏറും
സൂര്യനേതോ?
[pre~chorus]
വെയിലിതിൽ മണ്ണുരുകുമ്പോൾ
മാരിയായ് വിൺ തകരുമ്പോൾ
ചില്ലകൾ ചേർത്ത് വിരിക്കും
ആശയമേതോ?
നാടുവാഴും രാജവേതോ?
വാളുയർത്താൻ കൈയുണ്ടോ?
[chorus]
നിനവുണ്ടോ? നെഞ്ചുണ്ടോ? കനവുണ്ടോ? തീയുണ്ടോ?
ഒരു ദേശമാകെ ഇന്നൊന്നാകണം
അഞ്ചാതെ പിഞ്ചത്തെ പലതായി പിളരാതെ
ഒരു വാനിൻ കീഴെ ഇന്നൊന്നാവണം
നിനവുണ്ടോ? നെഞ്ചുണ്ടോ? കനവുണ്ടോ? തീയുണ്ടോ?
ഒരു ദേശമാകെ ഇന്നൊന്നാകണം
അഞ്ചാതെ പിഞ്ചത്തെ പലതായി പിളരാതെ
ഒരു വാനിൻ കീഴെ ഇന്നൊന്നാവണം
[verse 2]
ഉൾപൊടിൽ ചെന്തീപാട്ടും
ആലയുടെ മടിയിലിന്ന്
ആപത്തിൽ പാറി പയറ്റാൻ
ചുരികയുണ്ടോ?
മക്കളുടെ ചങ്കിൽ തറക്കും
വിഷം തൊട്ട കൂരമ്പിൻ അമ്പ്
ഊരി മാറ്റി മരുന്ന് പൊത്താൻ
കോമരമുണ്ടോ?
[pre~chorus]
മഞ്ഞിതിൽ കാറ്റുയരുമ്പോൾ
ചെങ്കടൽ ഓർമയാകുമ്പോൾ
ചൂട് തന്നു പാടിയുറക്കാൻ
ഈശ്വരനുണ്ടോ?
ദേശം വാഴും തമ്പ്രാനാരോ?
കാതിലോതാൻ ആളുണ്ടോ?
[chorus]
നിനവുണ്ടോ? നെഞ്ചുണ്ടോ? കനവുണ്ടോ? തീയുണ്ടോ?
ഒരു ദേശമാകെ ഇന്നൊന്നാകണം
അഞ്ചാതെ പിഞ്ചത്തെ പലതായി പിളരാതെ
ഒരു വാനിൻ കീഴെ ഇന്നൊന്നാവണം
നിനവുണ്ടോ? നെഞ്ചുണ്ടോ? കനവുണ്ടോ? തീയുണ്ടോ?
ഒരു ദേശമാകെ ഇന്നൊന്നാകണം
അഞ്ചാതെ പിഞ്ചത്തെ പലതായി പിളരാതെ
ഒരു വാനിൻ കീഴെ ഇന്നൊന്നാവണം
[outro]
കുളിരുണ്ടോ? ഉശിരുണ്ടോ? ചൂടുണ്ടോ? ചുമയുണ്ടോ?ഒരു തിങ്കൾ പടയായിന്നൊന്നാകണം
കരയാതെ പിഞ്ചാതെ തളിരായി തളരാതെ
ഒഴുകയ്യായി ഈ മഞ്ഞായി ഒന്നാവണം
കുളിരുണ്ടോ? ഉശിരുണ്ടോ? ചൂടുണ്ടോ? ചുമയുണ്ടോ?ഒരു തിങ്കൾ പടയായിന്നൊന്നാകണം
കരയാതെ പിഞ്ചാതെ തളിരായി തളരാതെ
ഒഴുകയ്യായി ഈ മഞ്ഞായി ഒന്നാവണം
Lirik lagu lainnya:
- lirik lagu osaray - 4 u (sped up)
- lirik lagu residential. - honest
- lirik lagu sexyboyz - we were best of friends
- lirik lagu chow lee - skeletons
- lirik lagu drift006 - dönüyor dünyam
- lirik lagu insane sound international (i.s.i.) - lost dubplates of tjernobyl
- lirik lagu los faros del norte - el malandrín
- lirik lagu fridayanxiety☆ - 16 freestyle
- lirik lagu oshen (usa) - enough
- lirik lagu w1ng - me dijiste que eras serio